കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ [KEA] പ്രസിഡൻ്റ് ശ്രീ പുഷ്പ്പ രാജന് യാത്രയയപ്പു നൽകി ,

Oct 22, 2022 - 20:41
Oct 22, 2022 - 21:35
 24
കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ [KEA] പ്രസിഡൻ്റ് ശ്രീ പുഷ്പ്പ രാജന്   യാത്രയയപ്പു  നൽകി ,

കുവൈത്ത്-.   കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ [KEA] പ്രസിഡൻ്റ് ശ്രീ പുഷ്പ്പ രാജന് ഉഷ്മളമായ യാത്രയയപ്പ് നൽകി ,

പ്രവാസ ജീവിതത്തിന് വിരാമമിട്ടു കൊണ്ട് ജന്മനാട്ടിലേക്ക് മടങ്ങുന്ന പ്രസിഡൻ്റ് ശ്രീ പുഷ്പ്പരാജ് 2012 മുതൽ മുന്ന് തവണ പ്രസിഡൻ്റ് ആയും , ട്രഷറർ ആയും നിസ്വാർത്ഥ പ്രവർത്തനത്തനവും ആത്മാർത്ഥമായ സംഘടന നേതൃത്വവും ആണ് സംഘടനയ്ക്ക് നൽകിവന്നിരുന്നത്.

 ,ശ്രീ പുഷ്പ്പരാജന്  കണ്ണൂർ എക്സ്പാറ്റ്സ് അസോസിയേഷൻ ജനറർ സെക്രട്ടറി വിനയൻ അഴിക്കോട് സംഘടനയുടെ സ്നേഹോപഹാരം സമ്മാനിച്ചു .ഫൈസൻ മാഹി സ്നേഹ സമ്മാനവും നൽകി ആദരിച്ചു.

ഈശ്വര പ്രാർത്ഥനയോടു കൂടി തുടങ്ങിയ യോഗത്തിൽ ജനറൽ സെക്രട്ടറി വിനയൻ അഴിക്കോട് സ്വാഗതം ആശംസിച്ചു , തുടർന്നു,ആക്ടിങ് പ്രസിഡൻ്റ് രൂപേഷ് തോട്ടത്തിൻ ,മധുമാഹി ,അജിത്ത് പെയിലുർ ,ജയകുമാർ ,വനിത വിങ്ങ് സെക്രട്ടറി സൗമിനി വിജയൻ ,ഫൈസൻ മാഹി എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു ,പ്രസിഡൻ്റ് പുഷ്പ്പരാജ് സംഘടനയുടെതുടർന്നുള്ള ഉത്തരവാദിത്വം ആക്ടിങ്ങ് പ്രസിഡൻ്റ് രുപേഷ്തോട്ടത്തിൽന്‌ സമർപ്പിക്കുകയുണ്ടായി . തന്നിൽ സമർപ്പിക്കപ്പെട്ട ഉത്തരവാദിത്വം ഭംഗിയായി നിറവേറ്റാൻ തന്റെ കഴിവിന്റെ പരമാവധി ശ്രമിക്കുമെന്ന് രൂപേഷ് തോട്ടത്തിൽ തന്റെ മറുപടി പ്രസംഗത്തിൽ പറഞ്ഞു.ശേഷം  ട്രെഷർ വിനോദ് നന്ദിയും പറഞ്ഞു..