സ്കൂളുകളിൽ മെറ്റൽ ബോട്ടിൽ ഉപയോഗം നിരോധിച്ചു

Dec 2, 2022 - 23:39
 55
സ്കൂളുകളിൽ മെറ്റൽ ബോട്ടിൽ ഉപയോഗം നിരോധിച്ചു

കുവൈറ്റ് സിറ്റി,: രാജ്യത്തെ ഒരു സ്കൂളിലുള്ള പ്രാഥമിക ക്ലാസിലെ രണ്ടു കുട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു  വിദ്യാർത്ഥി സഹപാഠിയെ തെർമോ ബോട്ടിൽ ഉപയോഗിച്ച് മർദിച്ചതിനെ തുടർന്ന് വിദ്യാഭ്യാസ മന്ത്രാലയം രാജ്യത്തുള്ള എല്ലാസ്‌കൂളുകളിലും മെറ്റൽ വാട്ടർ തെർമോ നിരോധിച്ചു . നേരത്തെ ആൺകുട്ടികൾക്ക് മാത്രമുള്ള ചില സ്കൂളുകളിൽ ഈ തെർമോസുകൾ ഉപയോഗം  നിരുത്സാഹപ്പെടുത്തിയിരുന്നതായി റിപ്പോർട്ട് ഉണ്ട്.   എന്നാൽ ഇപ്പോൾ അവ നിരോധിക്കാനുള്ള തീരുമാനത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമുള്ള എല്ലാ ക്ലാസ്സുകളും ഉൾപ്പെടുന്നു എന്ന പ്രാദേശികപാത്രം റിപ്പോർട്ട് ചെയ്യുന്നു.

CJ.