കൊച്ചി മെട്രോ ഗ്രാഫിറ്റി : റെയിൽ ഗൂൾസിന്റെ നാലു ഇറ്റാലിക്കാരെ പിടികൂടി

Oct 4, 2022 - 14:32
Oct 4, 2022 - 15:09
 15
കൊച്ചി മെട്രോ ഗ്രാഫിറ്റി   :   റെയിൽ ഗൂൾസിന്റെ നാലു ഇറ്റാലിക്കാരെ  പിടികൂടി

കൊച്ചി മെട്രോ യാർഡിൽ സമാന സംഭവം .

അമേരിക്ക ,യൂറോപ്പ് എന്നിവിടങ്ങളിൽ  പ്രവണത വ്യാപകം .

    വിവിധ രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ  അവിടെയുള്ള ട്രെയിനുകളിൽ ഗ്രാഫിറ്റി ചെയ്യുന്ന നാലു ഇറ്റാലിയൻ പൗരന്മാരെ അഹ്മദാബാദ് ഡിറ്റക്ഷൻ  ക്രൈം ബ്രാഞ്ചു പിടികൂടി . കഴിഞ്ഞ മെയ് മാസത്തിൽ ആലുവ മുട്ടം യാർഡിൽ പാർക്ക് ചെയ്തിരുന്ന മെട്രോ ട്രെയിനിലും സമാനമായി ഇംഗ്ലീഷ് അക്ഷരങ്ങൾ വരച്ചിരുന്നു.കൊച്ചിയുടെ മുഴുവൻ മെട്രോ ട്രെയിനുകളും പാർക്ക് ചെയ്യുന്ന അതീവ സുരക്ഷയുള്ള മുട്ടം യാർഡിൽ ഇത്തരക്കാർ  എങ്ങനെ കയറിപറ്റി എന്നതു  സുരക്ഷാ ഏജൻസിയിൽ  വലിയ ആശങ്കക്ക് ഇടയാക്കിയിരുന്നു.  ഇ സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ ഇതുവരെ കേരളാപോലീസിനു കഴിഞ്ഞിരുന്നില്ല .

ജയ്‌പൂർ ,മുംബൈ ,ഡൽഹി എന്നിവിടങ്ങളിൽ സമാന സംഭവങ്ങൾ ആവർത്തിച്ചതും  പോലീസിൽ ചെറിയ തോതിൽ ആശങ്ക ഉളവാക്കിയിരുന്നു. 

     വെള്ളിയാഴ്ച പുലർച്ചെ  ഗോമതിപുരത്തുള്ള അപ്പാരൽ പാർക്ക് മെട്രോ സ്റ്റേഷനിൽ വെച്ചായിരുന്നു  അറസ്റ്റിനാസ്പദമായ സംഭവം നടന്നത് . അന്നേ ദിവസം തന്നെ  അഹമ്മദാബാദിൽ  ആദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദി മെട്രോയുടെ ഒന്നാം ഘട്ടം  ഉത്ഘാടനം ചെയ്‌യുതിരുന്നു . CC TV ദൃശ്യങ്ങൾ പരിശോധിച്ചത്തിൽ നിന്നും  സംശയം തോന്നിയതിൽ  അഹമദാബാദ്‌  ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് എല്ലിസ്സ് ബ്രിഡ്ജ് പ്രവിശ്യയിൽ VS ആശുപത്രിക്കു സമീപത്തുനിന്നും ക്രൈം ബ്രാഞ്ച് പോലീസ് ഇൻസ്‌പെക്ടറായ      H M വ്യാസ്  പ്രതികളെ പിടികൂടിയത് .  Starinieri danileli 21,Cudin gianluka 24,Capiccipaolo27,Baldo Sacha 29 എന്നിവരാണ് അറസ്റ്റിലായവർ , ഇവർക്കെതിരെ IPC 427 ,447 ,34 ,3 (1 )എന്നീ വകുപ്പുകൾ ചുമത്തി FIR തയ്യാർ ച്യ്തതായി പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചതായി പ്രമുഖ പത്രങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . ഏകദേശം അൻപതിനായിരം രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട് , കൂടുതൽ അന്വേഷണത്തിനായി ഇവർ ഉപയോഗിച്ച എറോട്ടിക്  പെയിന്റ് ബോട്ടിലുകൾ പോലീസ് പിടിച്ചെടുത്തിട്ടുണ്ട് .

ഇവർ നാലുപേർക്കും ടൂറിസ്റ്റ് വിസയാണ് ഉള്ളതെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നു . റെയിൽ ഗൂൾസ് എന്നറിയപ്പെടുന്ന ഇവർ  മുൻ പരിചയം ഇല്ലാത്ത ഇടങ്ങളിൽ പോലും അനായാസം  കടന്നുകയറി  കംപാർട്‌മെന്റുകളിൽ ഗ്രാഫിറ്റി ചെയ്ത ശേഷം പിന്നീട് ആർക്കും സംശയം തോന്നാത്തരീതിയിൽ സ്ഥലം വിടുകയാണ് പതിവ്.

കൂടുതൽ വിവരങ്ങൾ പോലീസ് അന്വഷിച്ചു വരികയാണ് .