ലിബറേഷൻ ടവർ സന്ദർശകരുടെ തിരക്ക് രൂക്ഷം

കുവൈറ്റ് ഫെബ്രുവരി 24. കുവൈറ്റ് നാഷണൽ ഡേ ആഘോഷത്തിന്റെ ഭാഗമായി കുവൈത്ത്സി റ്റി ലിബറേഷൻ ടവർറിൽ പ്രവേശിക്കാനുള്ള സന്ദർശകുരുടെ തിരക്ക് രൂക്ഷമായി. നിശ്ചിത എണ്ണം സന്ദർശകരെ മാത്രമേ ഒരു സമയത്ത് ഉൾക്കൊള്ളാൻ കഴിയൂ എന്നതിനാൽ പുറത്ത് സ്ത്രീകളും കുട്ടികളുമടക്കം നിരവധി വിദേശികളാണ് തടിച്ചുകൂടിയിരിക്കുന്നത്. സാധാരണ നിലയിൽ ലിബറേഷൻ ടവർറിനുള്ളിൽ വിദേശികൾക്ക് പ്രവേശനം അനുവദനീയമല്ല. വർഷത്തിൽ മൂന്ന് പ്രാവശ്യം ആണ് അനുമതി ഉള്ളത് എങ്കിലും നീണ്ട 10 വർഷങ്ങൾക്കുശേഷമാണ് കഴിഞ്ഞവർഷം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത് . 'ആല ഫെബ്രുവരി'യുടെ ഒഴിവും വെള്ളിയാഴ്ചയും ഒത്തു വന്നതിനാൽ സന്ദർശകരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. മണിക്കൂറുകളോളം ഉള്ള കാത്തു നിൽപ്പിനു ശേഷം മാത്രമേ പ്രവേശനം സാധ്യമാകുകയുള്ളൂ. ജനുവരി 23 മുതൽ 26 വരെ വൈകിട്ട് മൂന്നു മുതൽ 8 മണി വരെയാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്.
(ചിറ്റാർ ജോസ് )