ആളില്ലാത്ത വീട്ടിൽ മോഷണം.
വീടിന്റെ പൂട്ട് തകർത്തു മോഷണം
*ആളില്ലാത്ത വീട്ടിൽ മോഷണ പരമ്പര*
പത്തനംതിട്ട,വയ്യാറ്റുപുഴ :11/12/25.
തേരകത്തും മണ്ണ് നടുക്കേകാലായിൽ ജോസ് മാത്യുവിന്റെ ആളില്ലാത്ത വീട്ടിൽ മോഷണ പരമ്പര.
6 മാസം മുൻപാണ് വലിയ 2 അലൂമിനിയം കലങ്ങൾ മോഷണം പോയത്.
ഇപ്പോൾ വീട്ടിൽ ഉണ്ടായിരുന്ന തേക്കിൽ തീർത്ത ഫുർണീച്ചറുകൾഉൾപ്പടെയുള്ള വീട്ടുപകരണങ്ങൾ ആണ് മോഷ്ടിക്കപെട്ടിരിക്കുന്നത്.
തേക്കു തടിയിൽ പണിത ഡബിൾ കൊട്ട് 2 എണ്ണവും സ്റ്റീൽ പത്രങ്ങളും അലുമിനിയ പാത്രങ്ങളുമാണ് മോഷ്ടിക്കപ്പെട്ടത്.
വീടിന്റെ പൂട്ട് പൊളിച്ച്ചു മോഷ്ടാവ് അകത്തു കയറി എന്നാണ് സംശയിക്കുന്നതു. പൂട്ട് നശിപ്പിച്ച നിലയിൽ ആയിരുന്നു.
ഉടമസ്ഥൻ ജോസിന്റെ ഭാര്യ അജിതയും മകൻ ജിജോയും സ്ഥലത്തു എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം ശ്രദ്ധയിൽപ്പെടുന്നത്.
വീടിനെ കുറിച്ചു കൃത്യമായ അറിവുള്ളവർ ആയിരിക്കാം ഇതിനു പിന്നിൽ എന്നു സംശയിക്കുന്നതായി വീട്ടുടമസ്ഥൻ പറഞ്ഞു.
ജോസും കുടുംബവും ഇലവുംതിട്ടയിൽ പുതിയ വീടുവച്ചു താമസം മാറിയിരുന്നതിനാൽ പഴയ വീട് പൂട്ടി കിടക്കുകയായിരുന്നു. സമീപത്തു ആൾതാമസം ഇല്ലാത്തതും മോഷ്ടാവിന് കൂടുതൽ സൗകര്യമായി.
സമീപ വാസിയുടെ വസ്തുവിൽ നിന്ന വലിയ അഞ്ഞിലി മരവും അൽപീസയും സമീപകാലത്തു മോഷ്ടാകൾ മുറിച്ചു കടത്തിയതായി ഇതേ ദിവസം കണ്ടെത്തി. അടക്ക, പുളി, കൊക്കോ കായ്കൾ, നാളികേരം, വഴക്കുലകൾ, കുരുമുളക്മു തലായവ മോഷണം പോകുന്നത് പതിവാനാണന്നു നാട്ടുകാർ പറയുന്നു.
ചിറ്റാർ പോലിസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്. പ്രതിയെ കണ്ടുപിടിക്കാനുള്ള ശ്രെത്തിലാണ് നാട്ടുകാർ...